കൊല്ലാട് പാറയ്ക്കൽക്കടവ് പാറത്താഴെ ജോബി വി.ജെ (36), പോളച്ചിറയിൽ അരുൺ സാം (37) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജോഷി രക്ഷപ്പെട്ടു.......
ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി വില്ലേജ് പെരുന്ന കിഴക്ക് മംഗളാവുപറമ്പിൽ വീട്ടിൽ നിന്നും ഫാത്തിമാപുരം കുന്നക്കാട് മാരിയമ്മൻ കോവിലിന് സമീപം വാടക വീട്ടിൽ താമസിക്കുന്ന നജീബ് മകൻ ഷെറോൺ നജീബ് (44) ആണ് 29.05.2025 തീയതി പകൽ 10.15 മണിയോടെ ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ ഭാഗത്തു വച്ച് നിരോധിത ലഹരി ഉൽപ്പന്നങ്ങളിൽ പെട്ട 7.802 Kg ഗഞ്ചാവുമായി ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്. സ്കൂൾ തുറക്കലിനോട് അനുബന്ധിച്ച് ലഹരി വ്യാപനം തടയുക എന്ന ഉദ്ദേശത്തോടെ വിവിധങ്ങളായ പദ്ധതികൾ ജില്ലാപോലീസ് മേധാവി ശ്രീ.ഷാഹുൽ ഹമീദ് A IPS ന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തിരുന്നു. ......
കോട്ടയം : അതിരമ്പുഴ പഞ്ചായത്ത് ഇരുപതാം വാർഡംഗം ഐസി സാജനെയും മക്കളായ അമലയേയും അമയയേയും ആണ് കാണാതായത്. ഐസിയുടെ ഭർത്താവ് രണ്ട് വർഷം മുമ്പ് മരിച്ചു പോയിരുന്നു. ഇതേ തുടർന്ന് ഉണ്ടായ കുടുംബ സ്വത്തു തർക്കത്തിൽ പരാതി നൽകിയതിന് പിന്നാലെയാണ് ഇവരെ കാണാതായത് എന്ന് റിപ്പോർട്ടുണ്ട്. ......
ചിങ്ങവനം പരുത്തുംപാറയിൽ വാഹനം ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പരുത്തുംപാറ വടക്കേപ്പറമ്പിൽ രാജപ്പൻ (66) ആണ് മരിച്ചത്.......
അതിശക്തമായ മഴയ്ക്കു സാധ്യതയുളളതിനാൽ മേയ് 30 വരെ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ......
കോട്ടയം: യുഡിഎഫ് നോടും എൽഡിഎഫ് നോടും അനുഭാവമില്ലാത്ത സുറിയാനി കത്തോലിക്കരെ ബി ജെ പി ക്കനുകൂലമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ തലമുതിർന്ന ചില പഴയകാല കേരള കോൺഗ്രസ് നേതാക്കൾ ചേർന്ന് നാഷണൽ ഫാർമേഴ്സ് പാർട്ടിയെന്ന പുതിയ പാർട്ടി പ്രഖ്യാപിച്ചു. മേയ് 23 ന് കോട്ടയത്തു നടത്തിയ കേരള ഫാർമേഴ്സ് ഫെഡറേഷൻ്റെ സമ്മേളനത്തിൽ വെച്ചു പാർട്ടി പ്രഖ്യാപനം നടത്താനാണിരുന്നത്.
ഒരു മാസം മുമ്പ് തന്നെ ഇലക്ഷൻ കമ്മിഷനിൽ നിന്നു പാർട്ടിക്ക് രജിസ്ട്രേഷനും എടുത്തിരുന്നു. ......